ഇനിയൊരു ലോകമഹാ യുദ്ധമോ ?

SHARE:

        കൊണ്ടും കൊടുത്തും മാസങ്ങളായി തുടർന്നുപോരുന്നു റഷ്യ - ഉക്രൈൻ യുദ്ധം. പല രാജ്യങ്ങൾക്കിടയിലും വലിയ ആശങ്കകൾ വിതച്ച യുദ്ധം മൂന്നാമതൊരു ലോക മഹാ യുദ്ധത്തിലേക്കുള്ള ചവിട്ടുപടിയാണോ എന്ന കാര്യത്തിലെത്തിനിൽക്കുകയാണ് ലോകത്തിന്റെ നിലവിലെ രാഷ്ട്രീയാവസ്ഥ . ആണവം ഉപയോഗിക്കാൻ മുട്ടിനിൽക്കുന്ന റഷ്യയെ ഏത്വി ധേനയും പിന്തിരിപ്പിക്കാനുള്ള പദ്ധതികളുമായി അമേരിക്കപോലുള്ള രാഷ്ട്രങ്ങൾ ഇന്ന് സജീവ ചർച്ചകളിൽ മുമ്പോട്ടു  വരുകയുണ്ടയി . ആണവങ്ങൾ ഭീഷണിയാവുന്ന സമകാലിക സാഹചര്യത്തിൽ ആരും അറിയാതെപോവുന്ന ചില സത്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട് .യഥാർത്ഥത്തിൽ അമേരിക്ക,റഷ്യ,ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന ,ഇന്ത്യ ,പാകിസ്ഥാൻ, നോർത്ത് കൊറിയ ,ഇസ്രാഈൽ എന്നി രാഷ്ട്രങ്ങളാണ് നിലവിൽ ആണവ ശക്തിയുള്ള രാജ്യങ്ങളായി എണ്ണപ്പെടുന്നത് .ഇവരെ നമുക്ക് ആണവസംഗം എന്നും വിളിക്കാവുന്നതാണ്, റഷ്യയുടെ ആണവായുധങ്ങൾക് തന്നെ ലോകത്ത് മുഴുവനും നാശം വിതക്കാനുള്ള പ്രഹരശേഷിയുണ്ടെന്നാണ് പുതിയകണ്ടെത്തലുകൾ. ഇനിയൊരു മഹായുദ്ധം നമ്മെ തേടിയെത്തിയാൽ ഇതിലേതു രാഷ്ട്രവും ലോകത്തെ വേരോടെ പിഴുതെറിയാനുള്ള സാധ്യത തള്ളിക്കളയാനാവാത്തതാണ് .

             ഈയൊരു സാഹചര്യത്തിൽ 1962 ൽ നടന്ന ക്യൂബ മിസൈൽ ക്രൈസസിന് പ്രാധാന്യമേറായാണ് .1962 ൽ ക്യൂബയിലൊരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു .കമ്മ്യൂണിസ്റ്റ് നേതാവാവായിരുന്ന കാസ്ട്രോ ഗവർണ്ണർ ബാറ്റിസ്റ്റയെ മാറ്റി ക്യൂബയുടെ പ്രസിഡണ്ട്  സ്ഥാനമേറ്റു .എന്നിട്ട് സോവിയറ്റ് യൂണിയനുമായി സഹകരണ കരാർ എന്ന നിഗമെനത്തിലെത്തി .അതിന്ദി വസങ്ങൾക്കകം അമേരിക്ക തങ്ങളുടെ അതിർത്തി പ്രദേശമായ ക്യൂബയിൽ സോവിയറ്റ് നുക്ലീർ മിസൈൽ കണ്ടെത്താനിടയായി, അത് കാരണമായി അമേരിക്ക തങ്ങളുടെ ആണവായുധങ്ങൾ ഉപയോഗിച്ച് ക്യൂബയിൽ വിനാശം വിതച്ചു .ഇത് വലിയ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും തിരികൊളുത്താനിടയായി.അങ്ങനെയാണ് അമേരിക്കൻ കോൺഗ്രസ്ത ങ്ങളുടെ പ്രേദേശങ്ങൾ അക്രമിക്കപ്പെടുന്നതുവരെ ഒരു അധികാരികളും ആണവം ഉപയോഗിക്കാൻ പാടില്ല എന്ന നിഗമനത്തിലെത്തുന്നത് , അന്നുമുതൽക്കെ ഇതേ നിലപാട് മറ്റു ആണവ രാഷ്ട്രങ്ങളും തുടർന്നുപോകുകയായിരുന്നു .

            റഷ്യ -ഉക്രൈൻ യുദ്ധത്തിന് നാം സാക്ഷിയായിക്കൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയത്തിൽ അമേരിക്ക 80 കിലോമീറ്ററോളം പ്രഹരശേഷിയുള്ള മിസൈലും, f16 പോർവിമാനവും, ഫ്രാൻസ് ലേയപാർഡ് ടാങ്കറും, ജർമൻ AMX ടാങ്കറും, ഉക്രൈന്ന് യുദ്ധസന്നാഹമായി നൽകിയത് റഷ്യയെ ഇതുപയോഗിച്ച് തിരിച്ചടിക്കാൻ പാടില്ല എന്ന വ്യവസ്ഥയിലാണ് .ഇതിൽ ഉക്രൈന്റെ ഭാഗത്തുനിന്ന് വല്ല വീഴ്ചയും സംഭവിച്ചാൽ അത് ലോകത്തിന്റെ തന്നെ വിനാശത്തിനു കാരണമാവും എന്ന് നിസ്സംശയം പറയാനവുന്നതാണ് .

        ഉക്രൈൻ റഷ്യൻ തലസ്ഥാന നഗരിയായ മോസ്കോ ഡ്രോണുകളുപയോഗിച്ച് അക്രമിക്കുന്നുണ്ടല്ലോ അത് ലോക തലത്തിൽ ഭീഷണി ഉയർത്തുന്നില്ലേ എന്നത് പലരും ചോദിക്കുന്ന ചോദ്യമാണ് .യാഥാർഥാത്തിൽ അവ പ്രഹരശേഷിയില്ലാത്തവയാണെന്നും റഷ്യയെ പ്രത്യാക്രമണം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നതിനെ മറക്കാനും തങ്ങൾക്ക്ന ഷ്ട്ടമായ സ്ഥലങ്ങൾ തിരിച്ചുപിടിക്കാൻ ഈ വസന്തത്തിൽപോലും നിരന്തരമായി റഷ്യയോട് ഏറ്റുമുട്ടുന്നുയെന്ന് അമേരിക്ക പോലോത്ത രാഷ്ട്രങ്ങളെ ബോധിപ്പിക്കാനാണ് ഉക്രൈൻ ഇങ്ങനെ ചെയ്യുന്നതെന്ന് ഈയിടെ പല വാർത്തധാരകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഉക്രൈന്റെ വളർച്ചയിൽ അസ്വസ്ഥരായ അമേരിക്ക, നാറ്റോ ,രാഷ്ട്രങ്ങളിൽ പലരും പല പ്രതിസന്ധികളിലൂടെയാണ് കടന്ന്പോ യികൊണ്ടിരിക്കുന്നത് .മറുഭാഗത് റഷ്യയെ ഇതൊരു നിലക്കും ബാധിക്കുന്നില്ലായെന്നത് നഗ്നസത്യമാണ് .ഉക്രൈനിലെ ക്ഷമകെട്ട ചിലഭാരണാധികാരികൾ റഷ്യയെ തിരിച്ചടിക്കാൻ ശ്രമിച്ചാൽ അത് റഷ്യ കരാർ പിന്തള്ളി ആണവമുപയോഗിക്കാൻ കരണമാവുമെന്നുള്ളതാണ് അമേരിക്കയടക്കം പല രാഷ്ട്രങ്ങളെയും ഭീതിയുടെ മുൾമുനയിൽ നിർത്തുന്നത് .മാത്രമല്ല ഇതിൽ പ്രകോപിതരായി റഷ്യ, പലരാജ്യങ്ങളിലേക്കും ധാന്യം കയറ്റി അയക്കുന്ന ഉക്രൈന്റെ കരിങ്കടലിലെ ഒഡീസി തുറമുഖം നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, അത് മുഖേന പലരാഷ്ട്രങ്ങളും അവതാളത്തിലാകും എന്നുള്ളത് ഇതിന്റെ മറുവശം കൂടിയാണ്.റഷ്യ ആണവായുധമുപയോഗിച്ച് ഉക്രൈൻ തലസ്ഥാനഗരിയായ കിയവിനെയും പ്രധാന നഗരിയായ ല്വിവ്ഉം ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാരണം ഇതിലൂടെ അമേരിക്കൻ സാമ്പത്തിക ഭദ്രത തകർക്കാനാവുമെന്നും ല്വിവ്നെ അക്രമിക്കുന്നതിലൂടെ അതിർത്തിദേശമായ പോളണ്ടിനും ആണവപ്രഹരമേൽപ്പിക്കാനാവുമെന്നതിനെ കുറിച്ച് റഷ്യൻ സൈന്യം ബോധവാന്മാരാണ് ,ചുരുക്കത്തിൽ ചെകുത്താന്റെയും കടലിനുമിടയിലെന്ന് പറയുന്നതു പോലെ അമേരിക്കയെയും നാറ്റോ രാഷ്ട്രങ്ങളെയും നാലുഭാഗത്തുനിന്നും പൂട്ടിട്ട് പൂട്ടിയിരിക്കുകയാണ്  റഷ്യ .

        ഇതിൽ നിന്നെല്ലാം, വരാനിരിക്കുന്ന കാലഘട്ടത്തിൽ അശ്രദ്ധരാകാതെ എല്ലാ രാഷ്ട്രങ്ങളും ഏതൊരു രാജ്യത്തിന്റെയും സുസ്ഥിരതയെ ബാധിക്കുന്ന തീരുമാനങ്ങൾ പുറപ്പെടുവിക്കാതെ മുന്നോട്ടുപോവുമെന്ന് നമുക്ക് പ്രത്യാശിക്കാം . നിലവിൽ ആണവയുദ്ധത്തിന് സാധ്യതയില്ലെന്നാണ് സാഹചര്യത്തിൽ നിന്നും മനസ്സിലാക്കാനാവുന്നത് , എന്നാൽ ഒരു ആണവ രാജ്യത്തിൽ നിന്ന് ഇതര രാജ്യത്തിനെതിരെ തന്ത്രപരമായ ആണവ ആക്രമണം നടത്താൻ കഴിയും, ഇതാണ് ഇപ്പോൾ ഇറാൻ ആണവ ബോംബ് നിർമ്മിക്കുന്നതിന് മുമ്പ് തന്നെ അമേരിക്ക തടഞ്ഞിട്ടുപോലും ഇറാനിയൻ റിയാക്ടറുകൾക്കെതിരെ സമരം നടത്താൻ ഇസ്രായേൽ ശ്രമിക്കുന്നത്. അതിനാൽ ലോകം ഒരു ആഗോള യുദ്ധത്തിലേക്ക് കടക്കാതിരിക്കാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് ആണവ രാജ്യങ്ങൾ ജാഗ്രതയോടെ മുന്നോട്ട് പോകൽ അനിവാര്യമാണ് .നാളെയുടെ നന്മക്കുവേണ്ടി നമുക്ക് കൈകോർക്കാം.



അബ്ദുൽറഹ്മാൻ പീ.എ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഇനിയൊരു ലോകമഹാ യുദ്ധമോ ?
ഇനിയൊരു ലോകമഹാ യുദ്ധമോ ?
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMeDcHLQC1N9WaQsx3jL2nEQ_CzNqQCdQkbAJk-7kr1DSAH8ZlScPKLnpemaJZXOCb1f3vuebWhEVUHZPkPrpF0D8zas_gbHfF0eVVzg7TKOvc8LImor1SmtjTBVAvQD-ao3kyf0CORx1RPvMnJrS7h-sfZ7_RD0fKFQmTkv3slrT0o9axBamdVNa7M9g/w640-h640/war.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMeDcHLQC1N9WaQsx3jL2nEQ_CzNqQCdQkbAJk-7kr1DSAH8ZlScPKLnpemaJZXOCb1f3vuebWhEVUHZPkPrpF0D8zas_gbHfF0eVVzg7TKOvc8LImor1SmtjTBVAvQD-ao3kyf0CORx1RPvMnJrS7h-sfZ7_RD0fKFQmTkv3slrT0o9axBamdVNa7M9g/s72-w640-c-h640/war.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2023/09/Another%20world%20war.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2023/09/Another%20world%20war.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content